CinemaLatest News
നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ; ഇനീം പണികിട്ടാതെ നോക്കിക്കോ; മമ്മൂട്ടിയ്ക്ക് മുന്നറിയിപ്പുമായി ആരാധകര്‍
മമ്മൂട്ടി അഭിനയിച്ച പുതിയ സോപ്പിന്റെ പരസ്യം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. മമ്മൂട്ടി തന്നെയാണ് പരസ്യത്തിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
എലൈര എന്നാണ് താരം അഭിനയിച്ച പരസ്യത്തിലെ സോപ്പിന്റെ പേര്. ഇതിന് മുമ്ബ് ഇന്ദുലേഖ സോപ്പിന്റെ പരസ്യത്തിലും മമ്മൂട്ടിയായിരുന്നു അഭിനയിച്ചിരുന്നു. ഇതു സംബന്ധിച്ച് വളരെ രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.
‘നിങ്ങളീ പ്രായത്തില്‍ ഇന്ദുലേഖയെ തേച്ചൊ’, ‘അപ്പൊ ഇക്ക ഇന്ദു ലേഖയെ മൊഴി ചൊല്ലിയോ’, ‘ഇന്ദുലേഖ പരസ്യത്തില്‍ അഭിനയിച്ചു പണി കിട്ടിയത് പോലെ ആകുമോ’, ‘ എന്നെല്ലാമാണ് കമന്റുകള്‍.