CinemaKerala NewsLatest News

വനിതാദിനത്തില്‍ പ്രഖ്യാപിച്ച്‌ മമ്മൂട്ടി, പാര്‍വതി തിരുവോത്തിന് ഒപ്പമുള്ള ആദ്യസിനിമ

മമ്മൂട്ടിയും പാര്‍വതി തിരുവോത്തും ഇത് ആദ്യമായി ഒരു സിനിമയില്‍ ഒരുമിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ വേഫെയര്‍
ഫിലിംസും സിന്‍ – സില്‍ സെല്ലുലോയിഡും ചേര്‍ന്നാണ് ചിത്രം എത്തിക്കുന്നത്. എസ് ജോര്‍ജ് ആണ് ചിത്രം നിര്‍മിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍
ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

അതേസമയം, വനിതാദിനാശംസകള്‍ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കു വച്ചിരിക്കുന്നത്. മലയാള സിനിമാരംഗത്തെ വനിതകളുടെ അവകാശങ്ങള്‍ക്കായി ശക്തമായി നിലകൊണ്ട പാര്‍വതി നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പങ്കുവെക്കാന്‍ ഇതിലും മികച്ച ദിവസമില്ല. ‘ഇക്കയെ വിമര്‍ശിച്ച പാര്‍വതി… നിങ്ങള്‍ക്ക് ഇക്ക നല്‍കുന്ന സമ്മാനം… ഇതാണ് സ്നേഹം… ഇതാണ് പ്രതികാരം…’ – എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ ഒരു ആരാധകര്‍ നല്‍കിയിരിക്കുന്ന കമന്റ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button