CinemaKerala NewsLatest News
“ജാവ സൂപ്പറാണ് പവര്‍ഫുള്ളാണ്”; ‘ഓപ്പറേഷന്‍ ജാവ’ക്ക് കയ്യടിയുമായി മമ്മൂട്ടി
പ്രേക്ഷക മനസുകളില്‍ ഇടം നേടിയ ഏറ്റവും പുതിയ മലയാള ചിത്രമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘ഓപ്പറേഷന്‍ ജാവ’. സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും എല്ലാവരെയും അഭിനന്ദിച്ചുകൊണ്ട് സുരേഷ് ഗോപി അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം താരം മമ്മൂട്ടി.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളില്‍ ഒരാളായ ലുക്മാന് വാട്‌സ്‌ആപ്പ് സന്ദേശത്തിലൂടെയാണ് മമ്മുട്ടി അഭിനന്ദനമറിയിച്ചിരിക്കുന്നത്. സിനിമയില്‍ വിനയദാസന്‍ എന്ന കഥാപാത്രത്തെ ആയിരുന്നു ലുക്മാന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഇന്‍സ്റ്റയിലൂടെ ജാവ എന്ന് ടൈപ്പ് ചെയ്ത് കയ്യടിക്കുന്ന ഇമോജിയുള്ള സന്ദേശമാണ് മമ്മുട്ടി അയച്ചത്.