മമ്മൂട്ടി വോട്ട് ചെയ്യുന്ന ദൃശ്യം പകര്‍ത്തിയത് വിവാദമാക്കി ബിജെപി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന് മമ്മൂട്ടി വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് എതിരെ പ്രതിഷേധവുമായി ബിജെപി. തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സജി യുടെ ഭാര്യയാണ് മാധ്യമപ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്ത്തുന്നതിനെതിരെ പ്രതിഷേധമുയര്‍ത്തിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് മറ്റ് വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ഈ സമയം ബൂത്തില്‍ മറ്റു വോട്ടര്‍മാര്‍ ആരുമുണ്ടായിരുന്നില്ല. മമ്മൂട്ടിയ്ക്കെന്താ കൊമ്ബുണ്ടോ എന്ന് ചോദിച്ചായിരുന്നു ഇവരുടെ പ്രതിഷേധം.
ബിജെപിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരെ പോലീസ് തള്ളി നീക്കാന്‍ ശ്രമിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. പ്രതിഷേധത്തിനിടെ മമ്മൂട്ടി വോട്ട് ചെയ്തു മടങ്ങി. വോട്ട് ചെയ്തെന്നും കോവിഡ് ആയതിനാല്‍ എല്ലാവരും സൂക്ഷിക്കണമെന്നും മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞു.
തൃക്കാക്കര മണ്ഡലത്തില്‍ പൊന്നുരുന്നി സി എല്‍ പി സ്കൂളിലായിരുന്നു ഇത്തവണ മമ്മൂട്ടിക്ക് വോട്ട്.