CovidCrimeKerala NewsLatest NewsLaw,
ലോക്ഡൗണ്‍ ലംഘനം; മമ്മൂട്ടിക്കെതിരെയും പോലീസ് കേസെടുത്തു
കോഴിക്കോട്: നടന്‍ മമ്മൂട്ടിക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് പോലീസ് കേസെടുത്തു. കോവിഡ് വ്യാപന സാഹചര്യത്തില്‍ പാലികേണ്ട പ്രോട്ടോക്കോള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് എലത്തൂര്‍ പോലീസാണ് മമ്മൂട്ടിക്കെതിരെ കേസെടുത്തത്.
സ്വകാര്യ ആശുപത്രിയിലെ റോബോട്ടിക് ശാസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടനത്തിനായി വന്നതായിരുന്നു മമ്മൂട്ടിയും കൂടെ രമേശ് പിഷാരടിയും സിനിമാ നിര്‍മ്മാതാവായ ആന്റോ ജോസഫും .
പ്രോട്ടോക്കോള്‍ പാലിച്ചാണ് ഇവര്‍ ചടങ്ങില്‍ പങ്കെടുത്തതെങ്കിലും പിന്നീട് താരത്തെ കാണാന്‍ ആരാധകര്‍ കൂട്ടംകൂടി എത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയും ഉണ്ടായി. ഇതോടെ മമ്മൂട്ടി, രമേശ് പിഷാരടി, ആന്റോ ജോസഫ്, ആശുപത്രി മാനേജ്‌മെന്റ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുക്കേണ്ടി വരികയായിരുന്നു.