താര രാജാവിന് ആശംസ അറിയിച്ച് മോഹന്‍ ലാല്‍
താര രാജാവ് മമ്മൂട്ടി സിനിമാ ലോകത്ത് ചുവടുറപ്പിച്ചിട്ട് 5ം വര്‍ഷം എത്തി നില്‍ക്കുന്ന ഇന്ന് താരത്തിന് ആശംസകളുമായി മഹാനടന്‍ മോഹന്‍ലാലും എത്തിയിരിക്കുകയാണ്.
മോഹന്‍ ലാലിന്റെ ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വയ്ക്കുന്ന ചിത്രം ഒപ്പം ആശംസയും.
‘ഇന്ന് എന്റെ സഹോദരന്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ മഹത്തായ അന്‍പത് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. മറക്കാനാകാത്ത 55 സിനിമകളില്‍ അദ്ദേഹത്തിനൊപ്പം ഒന്നിച്ചു പ്രവര്‍ത്തിക്കാനായി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം. ആശംസകള്‍ ഇച്ചാക്ക. എന്ന മോഹന്‍ ലാലിന്റെ ആശംസകള്‍’
സമൂഹമാധ്യമങ്ങള്‍ പോസ്റ്റ് ഏറ്റെടുക്കുന്നതിനിടയില്‍ തന്നെ ആശംസ അറിയിച്ച മോഹന്‍ ലാലിന് താങ്ക് യു ഡിയര്‍ ലാല്‍ എന്നെഴുതി നന്ദി പ്രകടിപ്പിച്ച് മമ്മൂട്ടിയും രംഗത്ത് വന്നിരുന്നു.