CrimeKerala NewsLatest NewsUncategorized
ചെന്നൈ വിമാനത്താവളത്തിൽ മയക്കുമരുന്നുവേട്ട : 15.6 കിലോഗ്രാം ഹെറോയിൻ പിടികൂടി
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ മയക്കുമരുന്നുവേട്ട. വെള്ളിയാഴ്ച ജോഹന്നാസ്ബർഗിൽനിന്ന് ഖത്തർ വഴി ചെന്നൈയിൽ വിമാനത്തിലെത്തിയ രണ്ടുയാത്രക്കാരിൽനിന്നും 15.6 കിലോഗ്രാം ഹെറോയിൻ പിടികൂടി. ഇതിന് അന്താരാഷ്ട്രമാർക്കറ്റിൽ നൂറുകോടിരൂപ വില വരും.
അസി.കസ്റ്റംസ് കമ്മിഷണർ എൻ.അജിത് കുമാർ, സൂപ്രണ്ട് വി.വേണുഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ എയർകസ്റ്റംസ് ഇന്റലിജൻസിന്റെ പരിശോധനയിലാണ് ഇത് പിടികൂടിയത്.ഒരുസ്ത്രീയടക്കം രണ്ടു ടാൻസാനിയൻ സ്വദേശികളാണ് പിടിയിലായത്. പെട്ടിക്കുള്ളിൽ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നു കൊണ്ടുവന്നത.
ഒട്ടേറെ അന്താരാഷ്ട്രവിമാനങ്ങൾ റദ്ദാക്കിയതിനാൽ ലഹരിക്കടത്ത് കുറഞ്ഞിരിക്കുകയായിരുന്നു. ഇതുകൊണ്ടുതന്നെ ലഹരിമരുന്നിനു മാർക്കറ്റിൽ വൻ ഡിമാൻഡുമാണ്. ഇതു മുതലെടുത്താണ് കടത്തിന് ശ്രമിച്ചത്.