News
പ്രണയം നടിച്ച് പാലക്കാടുകാരിയെ കൊച്ചിയിലെത്തിച്ചു; പെൺകുട്ടിയെ ഉപേക്ഷിച്ച് പണവുമായി മുങ്ങിയ യുവാവ് പിടിയിൽ

പ്രണയം നടിച്ച് പാലക്കാട് സ്വദേശിയായ യുവതിയുമായി കൊച്ചിയിലെത്തി പണം ഉൾപ്പടെ കൈക്കലാക്കി കടന്നുകളഞ്ഞ യുവാവ് പിടിയിൽ. ഫോർട്ട്കൊച്ചി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിൽ തൊടുപുഴ കമ്പകല്ല് കമ്പക്കാലിൽ വീട്ടിൽ അഷീക് നാസർ ആണ് പിടിയിലായത്. തൊടുപുഴയിലെ വാടകവീട്ടിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വിവാഹം കഴിക്കാമെന്നു പറഞ്ഞാണ് യുവതിയെ കൊച്ചിയിൽ എത്തിച്ചത്. ഇവിടെ ഹോം സ്റ്റേയിൽ താമസിപ്പിച്ച് 60,000 രൂപ, എടിഎം കാർഡുകൾ, രണ്ട് പവൻ മാല എന്നിവ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. മറൈൻ ഡ്രൈവിൽ ചില കൂട്ടുകാരെ കൂട്ടി എത്തിയ ശേഷം യുവതിയെ അവിടെ വിട്ടു പ്രതി കടന്നു കളയുകയായിരുന്നെന്നു പൊലീസ് പറയുന്നു.