CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

കോഴിക്കോട് നേപ്പാൾ സ്വദേശികളുടെ ആറു വയസുള്ള പെൺകുട്ടിക്ക് ക്രൂ​ര​പീ​ഡ​നം.

കോ​ഴി​ക്കോ​ട് / കോഴിക്കോട് ഉണ്ണികുളം വള്ളിയോത്ത് നേപ്പാൾ സ്വദേശികളുടെ ആറു വയസുള്ള പെൺകുട്ടിക്ക് ക്രൂ​ര​പീ​ഡ​നം. ആ​രോ​ഗ്യ​നി​ല ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ കു​ട്ടി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. മാ​ളൂ​ര്‍​മ്മ​ല്‍ ക്വാ​റി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ് കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍. കുട്ടിയുടെ അമ്മ സമീപത്തെ വീട്ടിൽ പോയ സമയത്ത് അവരെ കൂട്ടാനായി അച്ഛനും കൂടെ പോയിരുന്നു. ഇരുവരും തിരിച്ചെത്തിയപ്പോളാണ് കുട്ടിയെ അവശ നിലയിൽ കണ്ടെത്തിയത്. ഈ സമയം കുഞ്ഞിന്‍റെ ഒ​ന്ന​ര വ​യ​സു​ള്ള ര​ണ്ട് സഹോദരങ്ങളും ഒപ്പമുണ്ടായിരുന്നു. വൈദ്യ പരിശോധനയിൽ പീഡനം നടന്നതായി വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. രക്ഷിതാക്കൾ സമീപത്തെ വീട്ടിൽ ആയിരുന്ന സമയത്തു പീഡനം നടന്നതായാണ് പൊലീസ് പറയുന്നത്. ഈ സമീപത്തു കുട്ടിയുടെ അച്ഛന്‍റെ സുഹൃത്ത് സ്ഥലത്തുണ്ടായിരുന്നതായി ചിലർ മൊഴി നൽകിയിട്ടുണ്ട്. റൂറൽ എസ്. പി എ. ശ്രീനിവാസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീ​ട്ടി​ല്‍ നി​ന്നും കു​ട്ടി​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടി​രു​ന്ന​താ​യി അ​യ​ല്‍​വാ​സി​ക​ള്‍ പറയുന്നുണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button