Kerala NewsLatest News

സൗഹൃദത്തിലായത് 22 കാരനെന്ന പേരില്‍ വ്യാജ അക്കൗണ്ടിലൂടെ,16 കാരിയുടെ ആത്മഹത്യക്ക് കാരണക്കാരനായ 42 കാരന്‍ അറസ്റ്റില്‍

പാലക്കാട്: പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45കാരന്‍ അറസ്റ്റില്‍. എറണാകുളം കളമശ്ശേരി കൈപ്പടിയില്‍ ദിലീപ് കുമാര്‍ എന്നയാളാണ് അറസ്റ്റിലായത്.

ചാലിശ്ശേരിയില്‍ ആണ് സംഭവം. പെണ്‍കുട്ടിയുമായി സോഷ്യല്‍ മീഡിയയിലെ വ്യാജ അക്കൗണ്ടിലൂടെ സൗഹൃദം സ്ഥാപിച്ച ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ദിലീപ് കുമാര്‍ തനിക്ക് 22 വയസാണെന്നായിരുന്നു പെണ്‍കുട്ടിയോട് പറഞ്ഞിരുന്നത്. മാതാപിതാക്കള്‍ ബാങ്ക് ഓഫീസര്‍മാരാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചിരുന്നു. സെന്‍റ് ആല്‍ബര്‍ട്സ് കോളജ് വിദ്യാര്‍ഥിയാണെന്ന് കുട്ടിയെ ധരിപ്പിച്ച ഇയാള്‍, വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ബന്ധുവായ 24 കാരന്‍റെ ചിത്രങ്ങളാണ് അയച്ചു നല്‍കിയിരുന്നത്.

ഇയാളുടെ കള്ളക്കഥകള്‍ വിശ്വസിച്ച്‌ സൗഹൃദത്തിലായ പെണ്‍കുട്ടിയെ പിന്നീട് ചൂഷണം ചെയ്ത് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ കൈക്കലാക്കിയ ദിലീപ് കുമാര്‍ ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്.

സൈബര്‍ സെല്ലിന്‍റെ സഹായത്തോടെയാണ് ചാലിശ്ശേരി പൊലീസ് ദിലീപ് കുമാറിനെ പിടികൂടിയത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പതിനാറുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോണ്‍ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലാണ് ദിലീപ് കുമാര്‍ കുടുങ്ങിയത്.

പിടിക്കപ്പെടാതിരിക്കാന്‍ മറ്റൊരു സ്ത്രീയുടെ പേരിലെടുത്ത സിം കാര്‍ഡായിരുന്നു പ്രതി ഉപയോഗിച്ചിരുന്നത്. മറ്റൊരു യുവതിയുമായും ഇയാള്‍ സമാന തരത്തില്‍ സൗഹൃദം സ്ഥാപിച്ചിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button