CovidKerala NewsLatest NewsUncategorized

വാക്‌സിനെടുത്തിട്ടും കോവിഡ് വന്നതെങ്ങനെ, യുവാവിന്റെ കുറിപ്പ് വൈറല്‍

വാക്സിന്‍ വികസിപ്പിച്ചതോടെ ആളുകള്‍ക്ക് കൊവിഡിന് മേലുള്ള ഭയവും കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സാമൂഹിക അകലവും, മാസ്‌ക് വയ്ക്കലും, സാനിറ്റൈസര്‍ ഉപയോഗവുമെല്ലാം കുറയുകയാണ്. കഴിഞ്ഞ ഒരു വര്‍ഷക്കാലം കൊവിഡ് ഭീതിയില്‍ കഴിച്ചു കൂട്ടിയ ലോകത്തിന് ലഭിച്ച ആശ്വാസമായിരുന്നു ഫലപ്രദമായ വാക്സിന്‍ കണ്ടുപിടിച്ചെന്ന റിപ്പോര്‍ട്ടുകള്‍. ഇതിനൊപ്പം വാക്സിന്‍ എടുത്താല്‍ പിന്നീട് കൊവിഡ് വരില്ലേ എന്ന സംശയവും സമൂഹത്തില്‍ ഉയരുന്നുണ്ട്. ഇതിനെല്ലാം സ്വന്തം അനുഭവത്തിലൂടെ ഉത്തരം പറയുകയാണ് ഡോക്ടര്‍ മനോജ് വെള്ളനാട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാക്സിനെടുത്താലും കോവിഡ് വരാമോ?

വരാം.. വന്നു.. ഇന്ന് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിട്ട് മൂന്ന് ദിവസമായി. ആരോഗ്യപരമായി അല്‍പ്പം മെച്ചപ്പെട്ടതിനാലാണ് ഇന്നൊരു കുറിപ്പിടാമെന്ന് കരുതിയത്. ആദ്യ ഡോസ് വാക്സിനെടുത്തെങ്കിലും എല്ലാ മുന്‍കരുതലുകളും തുടര്‍ന്നും എടുക്കുന്നുണ്ടായിരുന്നു. എന്നാലും +ve ആണെന്നറിയാത്ത ഒരു രോഗിയുമായുളള നിരന്തരസമ്ബര്‍ക്കമാകാം (High risk) രോഗപ്പകര്‍ച്ചക്ക് കാരണമെന്ന് കരുതുന്നു.

വാക്സിനെടുത്താലും പിന്നെങ്ങനെ…?! എന്ന സംശയം പലര്‍ക്കും തോന്നാം.

ഞാന്‍ വാക്സിന്‍ ഫസ്റ്റ് ഡോസല്ലേ എടുത്തിട്ടുള്ളൂ, രണ്ടാമത്തെ ഡോസുമെടുത്ത് 14 ദിവസം കഴിഞ്ഞാലെ വാക്സിന്‍്റെ ഗുണഫലം പൂര്‍ണമായും കിട്ടൂ.. അതിനുള്ള സമയമായിട്ടില്ല. അതുകൊണ്ട് തന്നെ ഇതില്‍ വാക്സിന്‍്റെ കാര്യക്ഷമതയെ സംശയിക്കേണ്ട കാര്യമേയില്ല.

ഇനിയാ വാക്സിന്‍ കാരണമാണോ രോഗം വന്നത്..?! എന്ന് സംശയിക്കുന്നവരും ഉണ്ടാവാം. കാരണമങ്ങനെ ചില പ്രചരണങ്ങള്‍ നേരത്തേ മുതല്‍ ഉണ്ടല്ലോ.

ഒരിക്കലുമല്ല. കാരണം ഈ വാക്സിനില്‍ കൊവിഡ് വൈറസേയില്ല. അതിന്‍്റെയൊരു ജനിതകപദാര്‍ത്ഥം മാത്രമേയുള്ളൂ. അതുകൊണ്ടു തന്നെ വാക്സിനിലൂടെ രോഗം പകരില്ല. അതൊരിക്കലും നമ്മളിപ്പോ ചെയ്തു പോരുന്ന രോഗനിര്‍ണയ പരിശോധനകളൊന്നും പോസിറ്റീവ് ആക്കുകയുമില്ല. എന്നുവച്ചാല്‍, വാക്സിനേഷനു ശേഷം ഒരാള്‍ക്ക് രോഗം വന്നെങ്കില്‍, രോഗാണു പുതുതായി ശരീരത്തില്‍ കയറിയതാണെന്നാണ് അതിനര്‍ത്ഥം..

ഒരു വര്‍ഷം അവന് പിടികൊടുക്കാതെ നടന്നു. അതിനിടയില്‍ 15 തവണ ടെസ്റ്റ് ചെയ്തിട്ടുണ്ട്. ഒടുവില്‍ 16-ആമത്തെ ടെസ്റ്റ് +ve ആയി. നിലവില്‍, ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കെ പതിയെ മാറി വരുന്നുണ്ട്. ഈ ഒറ്റമുറിക്കകത്തെ ഏകാന്തവാസം അത്ര പരിചയമില്ലാത്തതിന്‍്റെ പ്രശ്നങ്ങള്‍ മാത്രമേ ഇപ്പൊ കാര്യമായുള്ളൂ. എന്തായാലും അടുത്തയാഴ്ച കൂടുതല്‍ ആരോഗ്യവാനായി, കുട്ടപ്പനായി, പുറത്തുചാടാമെന്ന പ്രതീക്ഷയില്‍.

മനോജ് വെള്ളനാട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button