CovidKerala NewsLatest News
കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍; മലപ്പുറത്ത് യുവാവ് മരിച്ചു
മലപ്പുറം: കോവിഡ് നെഗറ്റീവായി വീട്ടിലെത്തിയ യുവാവ് മരിച്ചു. കുറുക്കന്‍കുന്നത്ത് താമസിക്കുന്ന ശങ്കരന്‍ ചെട്ടിയാരുടെ മകന്‍ രതീഷ് (38) എന്നയാളാണ് മരിച്ചത്. കോവിഡ് നെഗറ്റീവായി കഴിഞ്ഞ ദിവസമാണ് രതീഷ് വീട്ടിലെത്തിയത്.
ഏപ്രില്‍ 12നാണ് രതീഷിന് കോവിഡ് പരിശോധന നടത്തിയത്. പിന്നീട് രോഗം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് രതീഷ് പെരിന്തല്‍മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തേടി. കഴിഞ്ഞ ദിവസം പരിശോധന ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ട് വീട്ടിലെത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ രതീഷിന് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അരീക്കോട് താലൂക്ക് ആശുപത്രിയില്‍ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് ആംബുലന്‍സ് എത്തുകയും രതീഷിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ട് പോവുകയും ചെയ്തു. അവിടെ ചികിത്സ നടക്കുന്നതിനിടയിലാണ് രതീഷ് മരണപ്പെട്ടത്.