Kerala NewsLatest News
അയല്‍വാസികള്‍ തമ്മിലുള്ള വാക്കുതര്‍ക്കം; പെണ്‍കുട്ടിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു

മണ്ണഞ്ചേരി: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ വിദ്യാര്‍ഥിനിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്‍റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രി മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാര്‍ഡ് പനമൂട്യായിരുന്നു സംഭവം നടന്നത് .
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്‍റെ മുന്നില്‍ വീണു കിടക്കുന്ന കുഞ്ഞുമോനെയാണ് കണ്ടത്. ബിന്ദുവിന്‍റെ നെഞ്ചിലും നയനയുടെ കൈയ്ക്കുമാണ് കുത്തേറ്റത്.സംഭവത്തില്‍ അയല്‍വാസിയായ 22കാരി പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സി.ഐ. രവി സന്തോഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.