DeathKerala NewsLatest News
കാസര്‍കോട് എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു
ബദിയടുക്കയില്‍ എക്സൈസ് അറസ്റ്റ് ചെയ്ത പ്രതി ആശുപത്രിയില്‍ മരിച്ചു. ബെള്ളൂര്‍ കലേരി ബസ്തയിലെ കരുണാകരനാണ്(40) മരിച്ചത്. കര്‍ണാടകയില്‍ നിന്ന് മദ്യം കടത്തിയെന്ന കേസില്‍ ജൂലൈ 19 നായിരുന്നു കരുണാകരനെ എക്സൈസ് അറസ്റ്റ് ചെയ്തത്.
എക്സൈസ് ഉദ്യോഗസ്ഥരുടെ മര്‍ദനമേറ്റാണ് മരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഹോസ്ദുര്‍ഗ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു.ആശുപത്രിയിലെത്തിക്കുമ്ബോള്‍ ഇയാളുടെ ദേഹമാസകലം ക്ഷതമേറ്റ പാടുകളുണ്ടായിരുന്നെന്ന് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടുകൂടിയാണ് ദിവസങ്ങളോളം ജീവന്‍ നിലനിര്‍ത്തിയത്.