അടുക്കളയില്‍ കയറാത്ത അടക്കവും ഒതുക്കവുമില്ലാത്ത പെണ്ണുണ്ടോ, വധുവിനെ തേടി യുവാവ്

ജീവിത പങ്കാളിയെ തേടിയുള്ള ജെബിസണ്‍ എന്ന യുവാവിന്റെ വ്യത്യസ്തമായ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച വിഷയം. ‘അടുക്കളയില്‍ കയറി പരിചയമില്ലാത്ത. വീട്ടു ജോലികളില്‍ നൈപുണ്യമില്ലാത്ത,തന്റേടമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന.’ എന്നാണു ജെബിന്‍ തന്റെ പോസ്റ്റില്‍ പറയുന്നത്.
ജെബിസന്റെ ചിത്രവും വ്യക്തിവിവരങ്ങളും ഉള്‍പ്പെടുത്തിയുള്ള പോസ്റ്ററില്‍ ജീവിത പങ്കാളി എങ്ങനെയുള്ള ആള്‍ ആയിരക്കണമെന്ന് കുറിച്ചിട്ടുണ്ട്. പ്രിയ സുഹൃത്തുക്കളുടെ അറിവില്‍ അനുയോജ്യരായവര്‍ ഉണ്ടെങ്കില്‍ അറിയിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെബിസണ്‍ പറയുന്നു.
”ജീവിത പങ്കാളിയെ ആവശ്യമുണ്ട്..അടക്കവും ഒതുക്കവുമില്ലാത്ത. അടുക്കളയില്‍ കയറി പരിചയമില്ലാത്ത. വീട്ടു ജോലികളില്‍ നൈപുണ്യമില്ലാത്ത തന്റേടമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്‍ഗണന. ഇതോടൊപ്പം ജെബിസന്റെ വയസ്സ്, ഭാരം, ഉയരം, ജോലി തുടങ്ങിയ വിവരങ്ങളും ഒപ്പമുണ്ട്.പോസ്റ്ററിനൊപ്പമുളള കുറിപ്പില്‍ എന്നാണ് ബിരിയാണ് കിട്ടുക എന്ന പ്രിയപ്പെട്ടവരുടെ ചോദ്യവും അതിനു നല്‍കുന്ന രസകരമായ മറുപടിയും പങ്കുവച്ചിട്ടുണ്ട്.
ജെബിസന്റെ കുറിപ്പ് വായിക്കാം;
ജെബിസാ എപ്പേഴാ ഒരു ചോറ് തരാ ? ഡാ എപ്പഴോ ഒരു ബിരിയാണി കിട്ടാ ? മാഷേ ഞങ്ങള്‍ക്ക് എന്നാ ഒരു ബിരിയാണി തരാ? ഈ മാതിരി ചോദ്യങ്ങള്‍ ഫങ്ഷനുകളില്‍ പോകുമ്പോഴും , സൗഹ്യദ കൂട്ടായ്മകളിലും, പരിചയക്കാരുമായുള്ള കുശലാന്വേഷണത്തിലും മുഴങ്ങി കേള്‍ക്കുന്ന വാചകങ്ങളാണ്. ചില സമയങ്ങളില്‍ അത് എന്നെ ദേഷ്യം പിടിപ്പിക്കാറും ഉണ്ട്. എന്നിരുന്നാലും ഞാന്‍ സൗമ്യതയോടെ പറയും ചോറാണെങ്കില്‍ അടുത്തുള്ള നല്ല ഹോട്ടലില്‍ പോകാം .. ഇനി ബിരിയാണി ആണ് വേണ്ടതെങ്കില്‍ നല്ല ദം ബിരിയാണി കിട്ടുന്ന പെരുമ്പാലാവിലേയാ, കുന്നംകുളത്തേയോ ഹോട്ടലില്‍ പോകാം എന്ന് പറയാറുണ്ട് അതോടുകൂടി സംസാര വിഷയം വേറൊന്നിലേക്ക് മാറുകയും ചെയ്യാറുണ്ട്. എന്നിരുന്നാലും എനിക്ക് ഇതുവരെ ജീവിത പങ്കാളിയെ കണ്ടെത്താന്‍ പറ്റിയിട്ടില്ല. പ്രിയ സുഹൃത്തുക്കളുടെ അറിവില്‍ എനിക്ക് പറ്റിയ ഒരാള്‍ ഉണ്ടെങ്കില്‍ എന്നെ അറിയിക്കും എന്ന് കരുതുന്നു. അങ്ങനെ ഒരാളെ ഞാന്‍ കണ്ടെത്തിയാല്‍ ചോറോ /ബിരിയാണിയോ /പാര്‍ട്ടിയോ നടത്താന്‍ ഞാന്‍ സന്നദ്ധനുമാണ്.