ചടങ്ങുകൾ മാത്രമായി ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല നടന്നു.

ആലപ്പൂഴ / കൊവിഡ് സാഹചര്യത്തിൽ ചടങ്ങുകൾ മാത്രമായി ചക്കു ളത്തുകാവ് ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല നടന്നു. കൊവി ഡ് മൂലം ചടങ്ങുകൾ മാത്രമായാണ് പൊങ്കാല അർപ്പണം നടന്നതെ ങ്കിലും, അനേകം ഭക്ത ജനങ്ങൾ ക്ഷേത്രത്തിൽ ദേവി ദർശനത്തിനായി എത്തി യിരുന്നു. ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി രാവി ലെ 10 മണിയോടെ പണ്ടാര പൊങ്ങാല അടുപ്പിലേക്ക് അഗ്‌നി പകർന്ന തോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കം കുറിക്കുകയായിരുന്നു.

സാധാരണ ആയിരക്കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കാറുള്ള ചക്കളത്തുകാവ് കാർത്തിക പൊങ്കാല ഇക്കുറി ആചാരപ്രകാരമുള്ള ചടങ്ങുകൾ മാത്രമാക്കിയാണ് നടത്തിയത്. പുലർച്ചെ നാല് മണി യോടെ മഹാഗണപതി ഹോമത്തോടെ പൊങ്കാല ചടങ്ങുകൾ തുടങ്ങി. പത്തിന് ദേവിയെ പുറത്തേയ്ക്ക് എഴുന്നള്ളിച്ച് ക്ഷേത്ര കൊടി മരചുവട്ടിൽ പ്രത്യേകം തയാറാക്കിയ മണ്ഡപത്തിൽ ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി ഭദ്രദീപം തെളിയിക്കുകയാ യിരുന്നു. തുടർന്ന് ക്ഷേത്രമുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര പൊങ്കാല അടുപ്പിൽ അഗ്നിപകർന്നു നൽകി. കോവിഡ് മഹാമാരിയിൽ നിന്നും നാടിന്റെ മോചനത്തിനായുള്ള പ്രാർ ത്ഥനയോടെയായിരുന്നു പൊങ്കാല സമർപ്പണം നടന്നത്.