പെണ്‍വീട്ടുകാര്‍ വെള്ളത്തില്‍ മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു; പ്രണയബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മര്‍ദിച്ചതായി യുവാവ്
പ്രണയ ബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. വയനാട് തൊണ്ടര്‍നാട് സ്വദേശിയായ അജ്നാസിനെ നാദാപുരത്തുള്ള പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കെട്ടിയിട്ട് മര്‍ദിച്ചെന്നാണ് ആരോപണം. ക്രൂര മര്‍ദനമേറ്റ അജ്നാസ് ഇനിയും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല
വയനാട് മാനന്തവാടിയില്‍ പലചരക്ക് കടയില്‍ ജോലി ചെയ്യുന്ന 21 വയസുകാരന് അജ്നാസിനെ നാദാപുരത്ത് നിന്ന് എത്തിയ സംഘം തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കാം എന്ന് പറഞ്ഞ് അജ്നാസിനെ വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് നടന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കും വിധമുള്ള ഗുരുതരമായി പരിക്കേറ്റ യുവാവിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ അതിക്രമിച്ച് കയറിയെന്ന് എഴുതി നല്‍കാനാവശ്യപ്പെട്ടും ക്രൂരമായി മര്‍ദിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് മര്‍ദനമേറ്റ അജ്നാസ് പറഞ്ഞു. എന്നാല്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.