മലയാളത്തിലെ ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതാമെന്ന ക്യാംപെയിനുമായി വനിത ശിശുക്ഷേമ വകുപ്പ്
മലയാളത്തിലെ ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതാമെന്ന ക്യാംപെയിനുമായി വനിത ശിശുക്ഷേമ വകുപ്പ്. മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ ക്ളൈമാക്സിലെ പ്രസിദ്ധമായ ‘എനിക്ക് ഒരു പെണ്ണിനെ വേണം’ ഡയലോഗ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു വനിത -ശിശുക്ഷേമ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ക്യാംപെയിന്റെ ഭാഗമായി വനിത ശിശുക്ഷേമ വകുപ്പ് ഫേസ്‌ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മലയാളത്തിലെ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതാമെന്നു വ്യക്തമാക്കുന്നത്.’സ്ത്രീവിരുദ്ധമായ ചിന്തകളുടെ പൊളിച്ചെഴുത്തുകള്‍ ലിംഗസമത്വത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയിലും അത്തരം പൊളിച്ചെഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്. ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍ അവ പൊളിച്ചെഴുതി കമന്റ് ചെയ്യൂ. തിരഞ്ഞെടുക്കുന്നവ വനിത ശിശുവികസന വകുപ്പിന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും’- പോസ്റ്റില്‍ വ്യക്തമാക്കുന്നു.