Kerala NewsLatest News
വോളീബോള്‍ മത്സരം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ അജ്ഞാതസംഘം തട്ടികൊണ്ടു പോയി

വോളിബോള്‍ മത്സരം കണ്ട് മടങ്ങിയ യുവാവിനെ തട്ടികൊണ്ടു പോയി. പേരാമ്ബ്ര പന്തിരിക്കരയിലെ ചെമ്ബു നടക്കണ്ടിയില്‍ അജിനാസി (30 )നെയാണ് ഇന്നോവയിലെത്തിയ സംഘം തട്ടികൊണ്ട് പോയത്. പുറമേരി പഞ്ചായത്തിലെ എളയിടത്ത് വെള്ളിയാഴ്ച്ച അര്‍ധരാത്രിക്കാണ് സംഭവം.
സുഹൃത്തുക്കളോടൊപ്പം മത്സരം കണ്ട് തിരിച്ചു പോകാന്‍ റോഡിലിങ്ങിയപ്പോള്‍ ബലം പ്രയോഗിച്ച് ഇന്നോവയില്‍ കയറ്റുകയായിരുന്നു. നാദാപുരം പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച കോഴിക്കോട് തൂണേരിയിലെ മുടവന്തേയില്‍ നിന്നും പ്രവാസി വ്യാപാരിയെ തട്ടികൊണ്ടു പോയി മൂന്ന് ദിവസത്തിന് ശേഷമാണ് മോചിതനാക്കിയത്.