CrimeKerala NewsLatest NewsUncategorized
തിരുവനന്തപുരത്ത് യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരം മണമ്ബൂരിൽ യുവാവിനെ സംഘം ചേർന്ന് വെട്ടിക്കൊന്നു. കല്ലറം തോട്ടിൽ ജോഷിയാണ് കൊല്ലപ്പെട്ടത്. 31 വയസായിരുന്നു. ഇന്ന രാവിലെ ജോഷിയുടെ വീടിന് സമീപത്തുവച്ചായിരുന്നു സംഭവം.
കൊലപാതക സംഘത്തിൽ പത്തിനടുത്ത് ആളുകൾ ഉണ്ടായിരുന്നെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ആൾ പറയുന്നു. പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി. ദൃക്‌സാക്ഷിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശരീരമാകെ വെട്ടേറ്റ ജോഷിയെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽവച്ച് മരിച്ചു.
മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ നിഗമനം. ഇയാൾ കൊലപാതകം, മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.