CinemaEditor's ChoiceKerala NewsLatest NewsLocal NewsMovieNews
വിജയ് യേശുദാസിൻ്റെ വാഹനം അപകടത്തിൽപെട്ടു.

ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച വാഹനം അപകടത്തി ൽപ്പെട്ടു. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകടം നടന്നത്
ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരുക്കില്ല. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. വിജയ് യേശുദാസ് ആണ് വാഹനം ഓടിച്ചിരുന്നത്. തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കാറുകളുടേയും മുൻഭാഗം തകർന്നു. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.