ഓണച്ചെലവിനായി 6000 കോടി വേണ്ടിവരുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഓണക്കാലത്തെ ചെലവിനായി 6000 കോടി വേണ്ടി വരുമെന്ന്് സര്‍ക്കാര്‍. കോവിഡിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ഓണക്കാലത്തെ ചെലവുകള്‍ക്കായി കടമെടുക്കേണ്ടി വരും. ധനസ്ഥിതി വിലയിരുത്തി എത്ര രൂപ കടമെടുക്കണമെന്ന് തീരുമാനിക്കും.
മാസത്തിലെ പതിവ് ചെലവുകളായ ശമ്പളം, ക്ഷേമ പെന്‍ഷന്‍, പെന്‍ഷന്‍ എന്നിവയും ഓണം അഡ്വാന്‍സ്, ഒരു മാസത്തെ മുന്‍കൂര്‍ ക്ഷേമ പെന്‍ഷന്‍, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, എന്നിവയ്ക്കും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സബ്സിഡിക്കും പണം കണ്ടെത്തണം.
ഓണം ഓഗസ്റ്റിലാണെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പ്രാവശ്യം ഓഗസ്റ്റിലെ ശമ്പളവും പെന്‍ഷനും മുന്‍കൂര്‍ ലഭിക്കില്ല. മാസത്തിന്റെ രണ്ടാം പകുതിയിലാണ് ഓണമെങ്കില്‍ ശമ്പളം മുന്‍കൂര്‍ നല്‍കുന്ന പതിവ് 2018 വരെ നിലവിലുണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.