CinemaKerala NewsLatest NewsPoliticsUncategorized

എല്ലാ പ്രചാരണങ്ങളും അടിസ്ഥാന രഹിതം; ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ല: പാർവ്വതി

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ടിക്കറ്റിൽ മത്സരിക്കാൻ താൻ ഒരുങ്ങുന്നതായ പ്രചരണം അടിസ്ഥാനരഹിതമെന്ന് നടി പാർവ്വതി തിരുവോത്ത്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയും ഇക്കാര്യത്തിനായി തന്നെ സമീപിച്ചിട്ടില്ലെന്നും പാർവ്വതി ട്വിറ്ററിൽ കുറിച്ചു. സമാനമായ ഒരു വാർത്തയുടെ ലിങ്ക് പങ്കുവച്ചുകൊണ്ടായിരുന്നു പാർവ്വതിയുടെ പ്രതികരണം.

പാർവ്വതിയെ മത്സരരംഗത്തേക്ക് കൊണ്ടുവരാൻ എൽഡിഎഫ് ശ്രമം നടത്തുന്നുണ്ടെന്നും നേതാക്കൾ നടിയുമായി ചർച്ച നടത്തിയെന്നും പ്രചരണമുണ്ടായിരുന്നു. യുവ വോട്ടർമാർക്കിടയിൽ സ്വാധീനമുള്ള താരം എന്ന നിലയിലാണ് എൽഡിഎഫ് പാർവ്വതിയെ സ്ഥാനാർഥിയാക്കാൻ ആലോചിക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെയാണ് തള്ളിക്കളഞ്ഞുകൊണ്ട് പാർവ്വതി രംഗത്തുവന്നിരിക്കുന്നത്.

തൻറെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി പ്രകടിപ്പിക്കാൻ മടിയില്ലാത്ത താരമാണ് പാർവ്വതി. നടി അക്രമിക്കപ്പെട്ട കേസിൽ താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ ചോദ്യം ചെയ്ത് പാർവ്വതി സംഘടനയിൽ നിന്ന് കഴിഞ്ഞ വർഷം രാജി വച്ചിരുന്നു. മലയാളസിനിമയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെക്കുറിച്ച് പലപ്പോഴും തുറന്നടിച്ചിട്ടുമുണ്ട് അവർ. രാജ്യത്തെ കർഷകസമരത്തെക്കുറിച്ചും പാർവ്വതി അടുത്തിടെ തൻറെ നിലപാട് വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button