സ്പ്രിംക്ലർ കരാർ ഇടപാടിലെ അന്വേഷണത്തിലും അട്ടിമറി, ആദ്യ റിപ്പോർട്ട് തള്ളി,സമിതിക്ക് മേൽ സ്വന്തം സമിതി.

തിരുവനന്തപുരം / സ്പ്രിംക്ലർ കരാർ ഇടപാടിൽ സർക്കാരിന് വീഴ്ച പറ്റിയെന്ന മുന്‍ വ്യോമയാന സെക്രട്ടറി മാധവന് നമ്പ്യാരുടെ നേതൃത്വ ത്തില്‍ ഉള്ള അന്വേഷണ സമിതിയുടെ റിപ്പോർട്ടിനെ അട്ടിമറിക്കാൻ സർക്കാർ പുതിയ സമിതിയെ നിയോഗിച്ചു. സർക്കാർ നടപടികളോട് വിയോജിപ്പു പ്രകടിപ്പിച്ചു കൊണ്ട് സമിതി റിപ്പോർട്ട് നൽകിയ സാഹ ചര്യത്തിലാണ് സർക്കാർ ഇപ്പോൾ പുതിയ സമിതിയെ ഇതിനായി ചുമതല പെടുത്തിയിരിക്കുന്നത്. സ്പ്രിംക്ലർ കരാർ നല്‍കിയതിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി മാധവന് നമ്പ്യാരുടെ നേതൃത്വത്തില്‍ ഉള്ള സമിതി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നതാണ്. ഒപ്പം സമിതി ചില ശുപാർശകളും മുന്നോട്ടു വെച്ചിരുന്നു. എന്നാല്‍ റിപ്പോർട്ട് സർക്കാർ ഇത് വരെ പുറത്ത് വിട്ടില്ല. സ്പ്രിംക്ലർ കരാർ പരിശോധിക്കാന്‍ വേണ്ടി വീണ്ടും ചുമതല പ്പെടുത്തിയിട്ടുള്ള സമിതി, ആദ്യ സമിതിയുടെ കണ്ടെത്തലുകളും പരിശോധിക്കും എന്നാണു പറഞ്ഞിട്ടുള്ളത്. ടേംസ് ഓഫ് റഫറന്‍സ് ആദ്യ സമിതിക്ക് സമാനമാ ണെന്നാണ് സർക്കാർ പറഞ്ഞിട്ടുള്ളത്. ഇതോടെ ആദ്യ റിപ്പോർട്ട് അട്ടിമറിക്കാനാണ് പുതിയ സമിതിയെന്നത് വ്യക്തമാവുകയാണ്.
അസാധാരണമായ സാഹചര്യത്തിൽ എടുത്ത അസാധാരണ തീരുമാനമെന്നായിരുന്നു സ്പ്രിംക്ലർ കരാറിന്റെ കാര്യത്തിൽ സർക്കാർ കോടതിയിൽ ഉൾപ്പടെ പറഞ്ഞിരുന്ന വിശദീ കരണം. വിശേഷിപ്പിച്ചിരുന്നത്. സ്പ്രിംക്ലർ കരാർ വിവാദമായതോടെ മുന്‍ വ്യോമയാന സെക്രട്ടറി മാധവന് നമ്പ്യാരുടെ നേതൃത്വത്തില്‍ സമിതിയെ അന്വേഷണത്തിനായി സർക്കാർ നിയോഗിക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. സ്പ്രിംക്ലർ കരാർ ഇടപാടിനെക്കുറിച്ചു പഠിച്ച സമിതി കരാർ നല്‍കിയതിലെ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയാണ് സർക്കാരിന് റിപ്പോർട്ട് നൽകുന്നത്. സർക്കാരിന് അനുകൂലമല്ലാത്ത റിപ്പോർട്ട് ആയതിനാൽ സർക്കാർ അത് പുറത്ത് വിടുകയുണ്ടായില്ല. മാധവന് നമ്പ്യാരുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ട് പുറത്ത് വിട്ടാൽ സ്പ്രിംക്ലർ വീണ്ടും കത്തുമെന്നും, പ്രതിയോഗികൾക്കും, പ്രതിപക്ഷത്തിനും ആയുധമാ കുമെന്നും ഉള്ള ഉപദേശക വൃന്ദത്തിന്റെ നിർദേശത്തെ തുടർന്നാ യിരുന്നു ഇത്.
സ്പ്രിംക്ലർ കരാർ അന്വേഷിക്കുന്ന പുതിയ സമിതിയിൽ സർക്കാരി നോട് അനുഭാവമുള്ളവരെ മാത്രം തെരഞ്ഞു നിയോഗിച്ചി രിക്കുക യാണ്. റിട്ട.ജില്ലാ ജഡ്ജി കെ ശശിധരന് നായർ, കംപ്യൂട്ടർ സയന്‍സ് വിദഗ്ധരായ ഡോ വിനയ ബാബു, ഡോ ഉമേഷ് ദിവാകരന് എന്നിവരാണ് പുതിയ സമിതിയിൽ അംഗങ്ങൾ ആയിട്ടുള്ളത്. ആദ്യ സമിതിയുടെ ടേംസ് ഓഫ് റഫറന്‍സിലുണ്ടായിരുന്ന നടപടി ക്രമങ്ങ ളിലെ വീഴ്ചയാണ് പുതിയ സമിതിയോട് അന്വേഷിക്കാൻ മുഖ്യമാ യും നിർദേശിച്ചിട്ടുള്ളത്. കോടതിയിലും, വാർത്ത സമ്മേളങ്ങളിലും പത്രക്കുറിപ്പുകളിലും ഒക്കെ സ്പ്രിംക്ലർ കരാറിനെ ന്യായീകരി ച്ചുകൊണ്ട് സർക്കാർ പറഞ്ഞിരുന്ന, അസാധാരണ സാഹചര്യത്തിലെ തീരുമാനം, ഡേറ്റാ സെക്യൂരിറ്റി തുടങ്ങിയവ പുതിയ സമിതിയുടെ പരിശോധനയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരിക്കുന്നു. ഒരു വിദഗ്ധ സമിതിയുടെ റിപോര്‍ട്ട് വിലയിരുത്താന്‍ മറ്റൊരു വിദഗ്ധ സമിതിയെ നിയോഗിച്ചതിലൂടെ സര്‍ക്കാര്‍ ആദ്യ റിപോര്‍ട്ട് തള്ളുന്നു എന്നാണു വ്യക്തമാക്കുന്നത്.