50 ലക്ഷം തന്നാല്‍ പത്മശ്രീ നല്‍കാം, 2 കോടി തരാനും ആളുണ്ട്; നോ പറഞ്ഞെന്ന് ബോബി ചെമ്മണ്ണൂര്‍

പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് എന്ന ചിത്രത്തിലെ പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രമാണോ താങ്കള്‍ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടി നല്‍കി ബോബി ചെമ്മണ്ണൂര്‍. തനിക്ക്’പരിചയമുള്ള ചില പ്രാഞ്ചിയേട്ടന്‍മാര്‍ ഉണ്ട്. പക്ഷേ ഞാന്‍ പ്രാഞ്ചിയേട്ടനല്ല. പത്മശ്രീ കിട്ടാന്‍ ആര്‍ക്കെങ്കിലും പണം കൊടുത്തോ എന്നാണോ ചോദ്യത്തിന്റെ സൂചനയെന്ന് മനസിലായി. പത്മശ്രീയോടൊന്നും എനിക്ക് ആഗ്രഹമില്ല. ഒരുപാട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്മപുരസ്‌കാരത്തിനുള്ള ആദ്യ റൗണ്ടില്‍ ഇടംനേടിയിരുന്നു എന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.
പത്മശ്രീ പുരസ്‌കാരത്തിന്റെ പ്രാരംഭചര്‍ച്ചകള്‍ക്ക് വേണ്ടി ദല്‍ഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു.. ചെലവുകള്‍ക്കായി 50 ലക്ഷം രൂപ വേണമെന്ന് എന്നെ വിളിച്ചയാള്‍ സൂചിപ്പിച്ചു. അഞ്ചോ ആറോ ലക്ഷം രൂപ വേണമെങ്കില്‍ തരാമെന്നും അമ്പത്ലക്ഷം രൂപ മുടക്കാനാവില്ലെന്നും ഞാന്‍ തീര്‍ത്തു പറഞ്ഞു.കേരളത്തില്‍ നിന്നുള്ള മറ്റൊരാള്‍ രണ്ട് കോടി രൂപ തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നായി അവര്‍. എന്നാല്‍ നിങ്ങള്‍ അത് അവര്‍ക്ക് കൊടുത്തോളൂ എന്ന് പറഞ്ഞ് ഞാന്‍ നാട്ടിലേക്ക് മടങ്ങി.
ജീവിതത്തില്‍ ഇതുവരെയായി ഇരുന്നൂറിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചു. 812 കിലോമീറ്റര്‍ കേരളം മുഴുവനോടിയതിന് ഗിന്നസ് ലോക റെക്കോര്‍ഡും നേടി. എന്റെ വിയര്‍പ്പിന്റേയും അധ്വാനത്തിന്റേയും ഫലമായി ലഭിച്ച ആ ബഹുമതിയേക്കാള്‍ വലിയ ഒരു നേട്ടവും കിട്ടാനില്ല’, ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.