രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി മധ്യവയസ്കന്‍
കുടുംബ വഴക്കിനെ തുടര്‍ന്ന് തനിച്ച് താമസിച്ചിരുന്ന 50കാരന്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാ ഭിഷിണി മുഴക്കി. മൂന്ന് മണിക്കൂറിന് ശേഷം താഴെയിറങ്ങി.
രാമങ്കരി 10-ാം വര്‍ഡില്‍ ഊരുക്കരി പാലപറമ്ബില്‍ വീട്ടില്‍ ട്രിബിലി (50) ആണ് ആത്മഹത്യ ഭിഷിണി മുഴക്കിയത്. അമ്ബലപ്പുഴയില്‍ നിന്ന് വിവാഹം കഴിച്ച ട്രിബിലി ഇവിടെ കപ്പലണ്ടി കച്ചവടം നടത്തിയിരുന്നു. ഭാര്യയും മക്കളുമായുള്ള വഴക്കിനെ തുടര്‍ന്ന് ട്രിബിലിക്കെതിരെ അമ്ബലപ്പുഴ പോലിസില്‍ പരാതി ഉണ്ടായിരുന്നു. ആ പരാതി പിന്‍വലിപ്പിക്കാന്‍ വേണ്ടിയാണ് വാട്ടര്‍ടാങ്കില്‍ കയറിയത്.
വീട്ടുവിട്ട് നാലുവര്‍ഷമായി ഊരുക്കരിയില്‍ ഒരു വള്ളത്തിലാണ് ട്രിബിലിയുടെ താമസം. ബുധനാഴ്ച രാവിലെ ആറോടെ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ കാണുകയായിരുന്നു. നാട്ടുകാരും പഞ്ചായത്തു പ്രസിഡന്റും പോലീസും ആവശ്യപ്പെട്ടിട്ടും താഴെയിറങ്ങാന്‍ ഇയാള്‍ തയ്യാറായില്ല.
കേസ് പിന്‍വലിക്കണമെന്നും മകള്‍ വന്നാലെ ഇറങ്ങൂ എന്ന് ഭീഷിണി മുഴക്കി. ഒമ്ബതോടെ അമ്ബലപ്പുഴയില്‍ നിന്നും മകള്‍ വന്ന ശേഷമാണ് ഇയാള്‍ വാട്ടര്‍ ടാങ്കിന്റെ മുകളില്‍ നിന്നും താഴെയിറങ്ങിയത്. പിന്നീട് രാമങ്കരി പോലീസ് സ്റ്റേഷനില്‍ വെച്ച് ഭാര്യയും മകളുമായി സംസാരിച്ചു. തനിച്ചു കഴിയുന്നതിന്റെ മാനസിക ബുദ്ധിമുട്ട് ട്രിബിലിക്ക് ഉള്ളതായി പോലിസ് പറഞ്ഞു.