CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNews
എറണാകുളത്ത് ജ്വല്ലറിയിൽ വന്‍ കവർച്ച, 300 പവനോളം സ്വർണം മോഷണം പോയി.

എറണാകുളം/ എറണാകുളത്ത് കമ്പനിപ്പടിയില്‍ ഐശ്വര്യ ജ്വല്ലറി യിൽ വന്‍ കവർച്ച. ഒരു കോടിയോളം രൂപ വില വരുന്ന 300 പവനോ ളം സ്വർണം മോഷണം പോയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കമ്പനിപ്പടിയിലെ ഐശ്വര്യ ജ്വല്ലറിയുടെ ഉടമകള്‍ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയു ന്നത്. കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നിരിക്കു ന്നത്. പോലീസും വിരലടയാള വിദഗ്ധരും എത്തി അന്വേഷണം നടത്തി വരുകയാണ്. ജ്വല്ലറിയില്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല എന്നാണു പോലീസ് പറയുന്നത്.