Latest News

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

റിയാദ്: കൊവിഡ് മുക്തയായ മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശി നസീമ (43) ആണ് മരിച്ചത്. കൊവിഡ് ഭേദമായ ശേഷം മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ മൂലം ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നഴ്സാണ് മരിച്ചത്.

ജിദ്ദ കിങ് ഫഹദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായിരുന്നു നസീമ. ഇവര്‍ക്ക്് രണ്ട് മാസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നീട് പൂര്‍ണമായും ഭേദമാവുകയും ചെയ്തു. മുമ്പ് വൃക്ക രോഗിയായതിനാല്‍ ഒരു വര്‍ഷം മുമ്പ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.

കൊവിഡ് മാറിയെങ്കിലും മറ്റു ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ജിദ്ദയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാഴ്ചയായി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു നസീമ. ഇന്ന് രാവിലെയാണ്് മരിച്ചത്. ഭര്‍ത്താവ് – ഷാഹിദ് റഹ്മാന്‍. മകന്‍ – യാസീന്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button