കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്കുമായി ആളെത്തി; സ്വതന്ത്ര ചിന്താ സമ്മേളനം നിർത്തി, പരിശോധന

കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തോക്ക് പിടിച്ചെത്തിയയാളെ തുടർന്ന് ‘എസെൻസ് ഗ്ലോബൽ ലിറ്റ്മസ് 25’ സ്വതന്ത്ര ചിന്താ സമ്മേളനം താൽക്കാലികമായി നിർത്തിവച്ചു. ഉദയംപേരൂർ സ്വദേശിയാണ് തോക്കുമായി എത്തിയതെന്ന് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ പൊലീസ് സ്റ്റേഡിയം ഒഴിപ്പിച്ച് വിശദമായ പരിശോധന നടത്തി.
തോക്ക് ലൈസൻസുള്ളതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. “പരിശോധനകൾ തുടരുകയാണ്, ആശങ്കപ്പെടേണ്ടതില്ല,” എന്ന് പൊലീസ് അറിയിച്ചു. “സാങ്കേതിക പ്രശ്നം മൂലം 20 മിനിറ്റ് നേരത്തേക്ക് പരിപാടി നിർത്തുന്നു,” എന്ന് സംഘാടകർ ആദ്യം അറിയിച്ചിരുന്നു. പിന്നീട് പോലീസ് എത്തി എല്ലാവരെയും സ്റ്റേഡിയത്തിന് പുറത്തേക്ക് വിട്ട് പരിശോധന നടത്തി.
പിടിയിലായ വ്യക്തി സ്വയരക്ഷയ്ക്കായി തോക്ക് കൈവശം വച്ചതാണെന്ന് പൊലീസിനോട് മൊഴി നൽകി. ഇയാളുടെ പശ്ചാത്തല പരിശോധന പുരോഗമിക്കുകയാണ്. സാഹിത്യകാരി തസ്‌ലിമ നസ്റിൻ അടക്കം പ്രമുഖർ പങ്കെടുത്തിരുന്ന ഈ പരിപാടി വൈകുന്നേരത്തോടെ പുനരാരംഭിക്കാനാണ് സാധ്യത.
Tag: man with a gun arrived at the Rajiv Gandhi Indoor Stadium in Kochi