CinemaLatest NewsNationalUncategorized
‘ഇവരെ പോലെ ക്രൂരതയുള്ളവരാണ് ഏറ്റവും ഭീരുക്കൾ; മകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വഷ കമൻറുകൾ; പ്രതികരിച്ച് മന്ദിര ബേദി
തൻറെ ദത്തുപുത്രി താരക്കെതിരെ ഉയരുന്ന വിദ്വേഷ കമന്റുകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ബോളിവുഡ് താരം മന്ദിര ബേദി. താര, മകൻ വീർ എന്നിവരോടൊപ്പമുള്ള അവധിക്കാല ചിത്രങ്ങൾ മന്ദിര തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഇതിന് താഴെയാണ് ചിലർ മോശം കമൻറുകളുമായി രംഗത്തെത്തിയത്.
താരയുടെ രൂപത്തെ കളിയാക്കിയാണ് പലരും കമൻറുകൾ ചെയ്തത്. കമൻറുകളുടെ സ്‌ക്രീൻ ഷോട്ടുകൾ അടക്കം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചാണ് ഇതിനെതിരെ മന്ദിര പ്രതികരിച്ചത്. ‘ഇവരെ പോലെ ക്രൂരതയുള്ളവരാണ് ഏറ്റവും ഭീരുക്കൾ. മുഖം മൂടിക്കുള്ളിൽ നിന്നു കൊണ്ടാണ് ഇവർ സംസാരിക്കുന്നത്’- മന്ദിര ഇൻസ്റ്റയിൽ കുറിച്ചു. മന്ദിര ബേദി – രാജ് കൗശൽ ദമ്പതികൾ 2020ലാണ് നാല് വയസുകാരിയായ താരയെ ദത്തെടുത്തത്. 2011ലാണ് ഇവർക്ക് മകൻ ജനിച്ചത്.