CrimeKerala NewsLatest NewsUncategorized

വ്യാജരേഖ ചമച്ച്‌ തട്ടിപ്പ്; മാംഗോ ഫോൺ ഉടമകൾക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങി

തിരുവനന്തപുരം: മാംഗോ ഫോൺ ഉടമകൾക്കെതിരെ എൻഫോഴ്സ്‍മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആൻറോ അഗസ്റ്റിനും ജോസ് കുട്ടി അഗസ്റ്റിനുമെതിരെയാണ് അന്വേഷണം തുടങ്ങിയത്. 2016ൽ ആണ് വ്യാജരേഖ ചമച്ച്‌ ബാങ്ക് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. 2.68 കോടിയാണ് കളമശേരിയിലെ ബാങ്ക് ഓഫ് ബറോഡയുടെ ബ്രാഞ്ചിൽ നിന്നും തട്ടിയിരിക്കുന്നത്. ഇവർ മുട്ടിൽ മരംമുറി കേസിലും പ്രതികളാണ്.

കഴിഞ്ഞ ദിവസങ്ങളിൽ മാംഗോ ഫോൺ ഉടമകളുടെ രാഷ്ട്രീയ ബന്ധങ്ങളും വളരെ ചർച്ചയായിരുന്നു. ഇത് സംബന്ധിച്ച്‌ പി ടി തോമസ് നിയമസഭയിൽ നടത്തിയ പരാമർശം വളരെ വിവാദം സൃഷ്ടിച്ചിരുന്നു. മാംഗോ ഫോൺ – മൊബൈൽ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുൻപ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്ന് പി ടി തോമസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button