Kerala NewsLatest NewsNews
എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിനെ കൈയേറ്റം ചെയ്‌തെന്ന് പരാതി
പത്തനംതിട്ട: ആറന്‍മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ വീണാ ജോര്‍ജിന് നേരേ കൈയേറ്റ ശ്രമമുണ്ടായെന്ന് പരാതി. ആറാട്ടുപുഴയിലാണ് സംഭവം. ആറാട്ടുപുഴയില്‍ ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. വീണാ ജോര്‍ജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.
ബൂത്തില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു എംഎല്‍എ. വാഹനം തടഞ്ഞ പ്രവര്‍ത്തകരെ എംഎല്‍എ പാസ് കാണിച്ചെങ്കിലും അവര്‍ കടത്തിവിടാന്‍ തയ്യാറായില്ല. വാഹനം തടഞ്ഞശേഷം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് വീണാ ജോര്‍ജ് പരാതി നല്‍കിയത്. അസഭ്യം പറഞ്ഞതായും വീണാ ജോര്‍ജ് പരാതിയില്‍ പറയുന്നു. കൂടുതല്‍ പോലിസ് സ്ഥലത്തെത്തിയാണ സംഘര്‍ഷമൊഴിവാക്കിയത്.