ബിഗ് ബോസ് ശരിക്കും വെറുപ്പീരാണോ?…സീസണ് 3 ഉടനെത്തുന്നു

ശരിക്കും ബിഗ് ബോസ് ഷോ വെറുപ്പീരാണോ…ആണെന്നായിരിക്കും ഏറ്റവും കൂടുതല്‍ പേര് നല്കുന്ന വിശദീകരണം.എന്‍ഡമോള്‍ഷൈന്‍ വീണ്ടും മലയാളത്തിലെ ബിഗ് ബോസ് ഷോ നടത്താനൊരുങ്ങുമ്പോള്‍ ആരായിരിക്കും മത്സരാര്‍ത്ഥികള്‍ എന്ന കാര്യത്തിലാണ് കാണുന്ന പ്രേക്ഷകരുടെ ആകാംക്ഷ. മലയാളം ബിഗ് ബോസ് സീസണ് 3 ഉടന്‍ ആരംഭിക്കും. ഫെബ്രുവരി പകുതിയോടെ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ഷോയുടെ പുതിയ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
എന്നാല്‍ ഷോ വെറും ചീപാണെന്നാണ് കഴിഞ്ഞ സീസണ് മുതല്‍ പ്രേക്ഷകര്‍ പറയുന്നത്. രജിത് കുമാര്‍ എന്ന മത്സരാര്‍ത്ഥിയെ അര്‍ഹിക്കുന്ന ബഹുമാനം പോലും നല്‍കാതെ പുറത്താക്കി എന്ന് പറഞ്ഞ് ഏഷ്യാനെറ്റിനെയും മോഹന്‍ലാലിനെയും പ്രേക്ഷകര്‍ പ്രതിഷേധിച്ചിരുന്നു. മത്സരാര്‍ത്ഥികളെല്ലാവരും നിലവാരം കുറഞ്ഞ വ്യക്തിത്വമാണ് കാണിച്ചതെന്നും സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.
ഇപ്പോള്‍ ‘ദി ഷോ മസ്റ്റ് ഗോ ഓണ്‍’ എന്നാണ് ടീസറില്‍ ടാഗ് ലൈന്‍ പോലെ കടന്നുവരുന്ന വാചകം. ഇത്തവണയും ചെന്നൈയില്‍ തന്നെയാണ് ഷോ നടക്കുക. കഴിഞ്ഞമാസം പതിനാലിന് തമിഴ് ബിഗ്ബോസ് സീസണ് 4 അവസാനിച്ചിരുന്നു. അതിന് ശേഷം ഈ സ്ഥലത്തുതന്നെ മലയാളത്തിന് വേണ്ടിയുള്ള സെറ്റ് വര്‍ക്ക് ആരംഭിച്ചിരുന്നു.
ആരൊക്കെയാണ് ഇത്തവണ മത്സരാര്‍ത്ഥികളായി എത്തുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍. മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ ബിഗ് ബോസ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ക്വാറന്റൈനില്‍ കഴിയേണ്ടിവരും. ജനുവരിയിലാണ് ബിഗ്ബോസ് സീസണ് 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ ആരാധകരെ അറിയിച്ചത്.