Kerala NewsLatest NewsNews
പാലായിൽ വിട്ടുവീഴ്ചയില്ലെന്ന് മാണി സി കാപ്പൻ; സിപിഎം നേതൃത്വത്തെ അറിയിച്ചു

പാലാ സീറ്റിൻറെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് സിറ്റിംഗ് എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റില്ലെങ്കിൽ മറ്റ് വഴികൾ തേടേണ്ടി വരുമെന്ന് മാണി സി കാപ്പൻ വിഭാഗം എൻസിപി നേതൃത്വത്തെ അറിയിച്ചു വെള്ളിയാഴ്ച കൊച്ചിയിൽ ചേരുന്ന എൻസിപി ഭാരവാഹി യോഗത്തിൽ വിഷയം ചർച്ചയ്ക്ക് വരും.
ജോസ് കെ മാണിയും കൂട്ടരും ഇടത് പാളയത്തിലെത്തിയാൽ പാലാ കൈവിടേണ്ടി വരുമെന്ന ആശങ്ക എൻസിപി നേതൃത്വത്തിനുണ്ട്. സിറ്റിങ് സീറ്റുകൾ കൈവിടരുതെന്ന് ദേശീയ നേതൃത്വം സംസ്ഥാന ഘടകത്തിന് നിർദേശവും നൽകി. പാലാ വിട്ടു കൊടുത്തുള്ള ഒരു ഒത്തുതീർപ്പിനും താനില്ലെന്ന് നേതൃത്വത്തെ മാണി സി കാപ്പൻ അറിയിച്ചു കഴിഞ്ഞു. മാത്രമല്ല ഇതിനിടയിൽ കോൺഗ്രസ് നേതാക്കളിൽ ചിലരുമായി മാണി സി കാപ്പൻ അനൌദ്യോഗിക ആശയ വിനിമയം നടത്തുകയും ചെയ്തു. തനിക്കൊപ്പമാണ് ദേശീയ നേതൃത്വമെന്ന് കോൺഗ്രസ് നേതാക്കളെ മാണി സി കാപ്പൻ അറിയിച്ചു.