മണികണ്ഠന്‍ മറക്കില്ല; മനീതി സംഘം മലയിലെത്തിയതിനു പിന്നില്‍ മലയാള ചാനലോ?
കൊച്ചി: ശബരിമലയില്‍ മനീതി സംഘം എത്തിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് 24 ന്യൂസ് ചാനലെന്ന് ആരോപണം. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചില യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കാനെത്തിയിരുന്നു. തൃപ്തി ദേശായി, രഹ്ന ഫാത്തിമ, മനീതി സംഘം, ബിന്ദു അമ്മിണി, കനകദുര്‍ഗ തുടങ്ങിയവര്‍ മലയാളികളുടെ ശ്രദ്ധയാകര്‍ഷിച്ചവരാണ്. ഇവരില്‍ പലരെയും മലയിലെത്തിക്കുന്നതില്‍ 24 ന്യൂസ് ചാനലിലെ ചിലര്‍ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ആരോപണമുണ്ട്.
വ്യാജചെമ്പോല കാട്ടി ശബരിമലയിലെ ആചാരങ്ങളെ സംബന്ധിച്ച് മലയാളികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച സഹിന്‍ ആന്റണി രഹ്ന ഫാത്തിമയെ മലയിലെത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ചിലര്‍ ആരോപിക്കുന്നു. രഹ്ന ഫാത്തിമയുടെ അടുത്ത സുഹൃത്തുക്കളാണ് സഹിന്‍ ആന്റണിയും അദ്ദേഹത്തിന്റെ ഭാര്യയും. വ്യാജ ചെമ്പോല വിവാദത്തില്‍ സഹിന്‍ ആന്റണിയാണ് പ്രതിയെങ്കില്‍ മനീതി സംഘത്തിന്റെ കാര്യത്തില്‍ അത് 24 ന്യൂസിന്റെ മുന്‍ സ്റ്റാര്‍ ആങ്കര്‍ അരുണ്‍ കുമാറാണ്. സിപിഎം അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരും അരുണ്‍ കുമാറും ചേര്‍ന്നാണ് മനീതി സംഘത്തെ ശബരിമലയില്‍ എത്തിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
അയ്യപ്പ ഭക്തര്‍ കല്ലെറിഞ്ഞ് ഓടിച്ചതിനാലാണ് മനീതി സംഘത്തിന് മലചവിട്ടാനാവാതെ തിരിച്ചുപോവേണ്ടി വന്നത്. മധുരയില്‍ നിന്ന് കേരള പോലീസിനോടൊപ്പം മനീതി സംഘം ബസില്‍ യാത്ര തിരിച്ചപ്പോള്‍ മറ്റു മാധ്യമങ്ങള്‍ക്കൊന്നും ലഭിക്കാതെ 24 ന്യൂസിന് മാത്രം ആ വാര്‍ത്ത കിട്ടിയതാണ് ഈ സംശയത്തിന് കാരണം. അരുണ്‍ കുമാറും 24 ന്യൂസ് സംഘവും മാത്രമാണ് മധുരയില്‍ മനീതി സംഘം യാത്ര തുടങ്ങുമ്പോള്‍ അവിടെ എത്തി ലൈവ് ന്യൂസ് ടെലികാസ്റ്റ് ചെയ്തത്. മനീതി സംഘത്തിലെ 30 പേര്‍ ചെന്നൈയില്‍ നിന്നും ട്രെയിനില്‍ കോട്ടയത്തേക്ക് എത്തുന്നു എന്നായിരുന്നു ബാക്കി മാധ്യമങ്ങള്‍ക്ക് കേരള പോലീസ് നല്‍കിയ വാര്‍ത്ത. എന്നാല്‍ 24 ന്യൂസ് ലൈവ് കൊടുത്തതോടെ മറ്റുള്ള മാധ്യമപ്രവര്‍ത്തകര്‍ കുമളിയിലെത്തി.
മനീതി സംഘത്തെ പിന്തുടര്‍ന്ന മാധ്യമപ്രവര്‍ത്തകരെ പോലീസ് ജീപ്പ് വഴി മുടക്കി തടഞ്ഞിട്ടതോടെ യാത്രാവിവരങ്ങള്‍ ആര്‍ക്കും ലഭിക്കാതെയായി. എന്നാല്‍ ഇവരെ മലകയറ്റാനുള്ള നീക്കം അയ്യപ്പഭക്തര്‍ തടഞ്ഞതോടെ ആ ശ്രമവും പരാജയപ്പെട്ടു. ഇതിനു മുന്നോടിയായി ഫ്‌ളവേഴ്‌സ് ചാനലില്‍ 2018 ഒക്ടോബര്‍ 11ന് സംപ്രേഷണം ചെയ്ത ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ യുവതി പ്രവേശനത്തിനായി ഘോരഘോരം വാദിച്ച് ചാനല്‍ മേധാവി രംഗത്തുണ്ടായിരുന്നു. എന്തായാലും ഒന്നിനുപുറകെ ഒന്നായി ചാനലിന് കിട്ടുന്ന തിരിച്ചടികള്‍ അയ്യപ്പകോപമായാണ് കേരളം വിലയിരുത്തുന്നത്.