മണിയന്‍പിള്ള രാജുവിന് ഓണ കിറ്റ് വീട്ടിലെത്തിച്ച് മന്ത്രി
തിരുവനന്തപുരം: ജനങ്ങള്‍ക്ക് വേണ്ടി റേഷന്‍ കടകള്‍ വഴി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യാന്‍ തുടങ്ങിയത് കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ്. തുടര്‍ന്നിങ്ങോട്ട് മുടങ്ങാതെ കേരള സര്‍ക്കാര്‍ ഭക്ഷ്യ കിറ്റ് വിതരണം തുടരുന്നുണ്ട്. ഇത്തവണ ഓണം ആഘോഷമാക്കന്‍ പായസം വയ്ക്കാന്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കിറ്റാണ് വിതരണം ചെയ്യുന്നത്.
റേഷന്‍ കാര്‍ഡിന്റെ ഘടന അനുസരിച്ച് സൗജന്യ കിറ്റ് വിതരണം നടത്തുന്നതാണ് പതിവ്. എന്നാല്‍ പതിവിലും വിപരീതമായി ഭക്ഷ്യകിറ്റ് വീട്ടില്‍ എത്തിച്ചു നല്‍കിയ ഭക്ഷ്യമന്ത്രി ജി.ആര്‍.അനിലാണ് ഇന്ന് ചര്‍ച്ചാ വിഷയം. സംഭവം ഇത്ര മാത്രം. നടനും നിര്‍മ്മാതാവുമായ മണിയന്‍പ്പിള്ള രാജുവിന്റെ വീട്ടില്‍ എത്തി ഓണ ഭക്ഷ്യക്കിറ്റ് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ കൈമാറി.
റേഷന്‍ കടകളിലെ ഇ-പോസ് മെഷീനില്‍ വിരല്‍ പതിപ്പിച്ച് കാര്‍ഡ് വിവരങ്ങള്‍ ഉറപ്പാക്കി വിതരണം ചെയ്യേണ്ടതാണ് ഭക്ഷ്യ കിറ്റും റേഷന്‍ അരിയും മറ്റും എന്നതാണ് പൊതുവിതരണ വകുപ്പിന്റെ ഉത്തരവ്.അതേസമയം ജനങ്ങള്‍ക്ക് ഓണ കിറ്റ് വിതരണം ചെയ്യുന്നതിലും ഭക്ഷ്യ വകുപ്പ് മാനദഢങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 31 മുതല്‍ ഓഗസ്റ്റ് 2 വരെ മഞ്ഞകാര്‍ഡ് ഉടമകള്‍ക്കും ഓഗസ്റ്റ് 4 മുതല്‍ 7 വരെ പിങ്ക് കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 9 മുതല്‍ 12 വരെ നീല കാര്‍ഡ് ഉടമകള്‍ക്കും ആഗസ്റ്റ് 13 മുതല്‍ 16 വരെ വെള്ള കാര്‍ഡ് ഉടമകള്‍ക്കും കിറ്റ് വിതരണം റേഷന്‍ കട വഴി നടത്തണം എന്നായിരുന്നു ഭക്ഷ്യ വകുപ്പിന്റെ നിര്‍ദേശം.
അങ്ങനെയാണെങ്കില്‍ മുന്‍ഗണനേതര വിഭാഗത്തിലെ സബ്സിഡി ഇല്ലാത്ത വെള്ള കാര്‍ഡിലെ അംഗമായ മണിയന്‍പിള്ള രാജുവിന്റെ വീട്ടില്‍ മന്ത്രി നേരിട്ടെത്തി കിറ്റ് വിതരണം ചെയ്തിരിക്കുന്നു. ഈ വാര്‍ത്ത പ്രചരിക്കുകയും രാഷ്ട്രീയ പ്രതിപക്ഷമടക്കം സംഭവം ഏറ്റെടുത്തിരിക്കുകയാണ്. സംഭവം വിവാദമായി. ഭക്ഷ്യ മന്ത്രിയുടെ പ്രോട്ടോക്കോള്‍ പാലിക്കാതെയുള്ള പ്രവര്‍ത്തിക്ക് നേരെ വിവാദ വിമര്‍ശനം ഉയരുകയാണ്.