മഞ്ചേരി മെഡിക്കല്‍ കോളജ് ഡോക്ടര്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍
മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (PMR) വിഭാഗത്തിൽ സീനിയര്‍ റസിഡന്റായ ഡോ. സികെ ഫര്‍സീനയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി നടുക്കാവിലെ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായിരുന്ന ഫര്‍സീന(35) ആണ് മരിച്ചത്.
വൈപ്പാറപ്പടിയിലെ ഫ്‌ലാറ്റില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു ഫർസീനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയെന്നാണ് വിവരം.
വൈകിട്ട് നാലുമണിയോടെ ഫര്‍സീന, സഹപാഠികളുമായുള്ള വാട്ട്‌സ്ആപ് ഗ്രൂപ്പിൽ ജീവിതം അവസാനിപ്പിക്കാനാണ് തീരുമാനിച്ചുവെന്ന സന്ദേശം അയച്ചത്. അതേ സന്ദേശം സ്റ്റാറ്റസ് ആയി പങ്കുവെച്ചതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും സ്ഥലത്തെത്തിയിരുന്നു.
അന്നു ഉച്ചവരെ മെഡിക്കൽ കോളജിൽ ഉണ്ടായിരുന്ന ഫർസീന ഡ്യൂട്ടി കഴിഞ്ഞ ശേഷം വീട്ടിലെത്തയതിനു പിന്നാലെയാണ് അത്മഹത്യ ചെയ്തത്. വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നുവെന്നുമാണ് സഹപ്രവർത്തകർ നൽകുന്ന വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Tag: Manjeri Medical College doctor found dead at residence; suicide suspected