CinemaKerala NewsLatest NewsNews

‘നെഞ്ച് കാണിച്ചെങ്കില്‍ മുഴുവന്‍ കാണിച്ചൂടെ’, മഞ്ജു പത്രോസിന്റെ ടാറ്റൂ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് മഞ്ജു പത്രോസ്. ബിഗ് ബോസ് സീസണ്‍2വിലൂടെ ശ്രദ്ധനേടിയ മഞ്ജു സോഷ്യല്‍ മീഡിയയില്‍ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടു പോവുന്ന താരം മഞ്ജുവും സുഹൃത്തും ടാറ്റു ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു.

സുഹൃത്ത് കൈയില്‍ ടാറ്റു ചെയ്തപ്പോള്‍ മഞ്ജു ടാറ്റു ചെയ്തത് നെഞ്ചിലാണ്. അതിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സദാചാര ആങ്ങളമാര്‍. മഞ്ജുവിന്റെ ഫേസ്ബുക് പേജില്‍ പോസ്റ്റ് ചെയ്ത യൂട്യൂബ് ലിങ്കിനു താഴെ ഒരുപാട് കമെന്റുകള്‍ വരുന്നുണ്ട്.

”10പേര് അറിയാന്‍ തുടങ്ങിയപ്പോള്‍ ന്താ അവസ്ഥ., എന്നാല്‍ പിന്നെ മുഴുവനായി അങ്ങ് കാണിച്ചുകൂടെ ‘ എന്നൊക്കെ പോകുന്നു കമെന്റുകള്‍. എന്നാല്‍ ചിലരെങ്കിലും ഈ സദാചാരവാദികള്‍ക്ക് കണക്കിനുള്ള മറുപടി നല്‍കുന്നുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button