ഹൈദരാബാദ്:ബി.ജെ.പി നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. ബി.ജെ.പി മുന്‍ ജില്ലാ ഉപാധ്യക്ഷനും വ്യവസായിയുമായ വി. ശ്രീനിവാസ പ്രസാദിനെ കാറിന്റെ ഡിക്കിയിലാണ് കത്തികരിഞ്ഞ നിലയില്‍ കണ്ടത്.
തെലങ്കാന മേദക്കിലാണ് സംഭവം. വിവരം അറിഞ്ഞെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ശ്രീനിവാസിനെ അക്രമികള്‍ കാറിലിട്ട് തീകൊളുത്തി കൊല്ലുകയാണ് ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.