CinemaKerala NewsLatest News
‘ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി’ നന്ദു മഹാദേവുടെ മരണത്തില്‍ അനുശോചിച്ച് നടി മഞ്ജു വാര്യര്‍
കാന്‍സറിനോട് പൊരുതാന്‍ ഒരുപാട് പേര്‍ക്ക് പ്രചോദനമായ നന്ദു മഹാദേവുടെ മരണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍. കാന്‍സറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഇരുപത്തിയേഴുകാരന്‍ നന്ദു മഹാദേവ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
“നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാന്‍ കാമ്ബയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു. ഞാനടക്കം നിരവധിപേര്‍ക്ക് പ്രചോദനമായതിന് നന്ദി,” മഞ്ജുവാര്യര്‍ കുറിച്ചു.
ആയിരക്കണക്കിന് അര്‍ബുദ ബാധിതര്‍ക്ക് പ്രതീക്ഷ പകരുന്ന അതിജീവനം – കാന്‍സര്‍ ഫൈറ്റേഴ്സ് & സപ്പോര്‍ട്ടേഴ്സ് എന്ന ഫേസ് ബുക് കൂട്ടായ്മ തുടങ്ങിയത് നന്ദുവിന്‍റെ നേതൃത്വത്തിലാണ്. കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ ഇന്‍സ്റ്റിററ്യൂട്ടില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം.