CinemaentertainmentkeralaKerala NewsLatest News

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ കേസ്; നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് അനുമതി നിഷേധിച്ച് കോടതി

മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയെ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിന് വിദേശയാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചു. ദുബായില്‍ നടക്കുന്ന സൈമ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാനായിരുന്നു സൗബിന്‍റെ അപേക്ഷ. എന്നാല്‍ എറണാകുളം മജിസ്‌ട്രേറ്റ് കോടതി അത് തള്ളി. സമാനമായി അപേക്ഷ നല്‍കിയ ഷോണ്‍ ആന്റണിയുടെയും ആവശ്യം കോടതി അംഗീകരിച്ചില്ല.

മഞ്ഞുമ്മല്‍ ബോയ്‌സ് മികച്ച സിനിമയ്ക്കുള്ള അവാര്‍ഡ് നേടിയിരുന്നെങ്കിലും, കേസ് പ്രാഥമിക ഘട്ടത്തിലാണെന്നും പ്രധാന സാക്ഷി ദുബായിലാണെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. പ്രതികള്‍ വിദേശത്ത് പോയാല്‍ സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇത് പരിഗണിച്ചാണ് അനുമതി നിഷേധിച്ചത്.

സിനിമയില്‍ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് നിര്‍മാതാക്കള്‍ ഏഴ് കോടി രൂപ തട്ടിയെന്ന അരൂര്‍ സ്വദേശി സിറാജ് വലിയതുറയുടെ പരാതിയിലാണ് കേസ്. പല ഘട്ടങ്ങളിലായി ഏഴ് കോടി രൂപ നല്‍കിയെങ്കിലും ലാഭവിഹിതം ലഭിക്കാതെ വിശ്വാസവഞ്ചന നേരിട്ടെന്നാണ് സിറാജിന്റെ ആരോപണം.

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണം തുടരുമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. അതേസമയം, നല്‍കേണ്ടിയിരുന്ന പണം സമയത്ത് കൈമാറിയില്ലെന്ന് നിര്‍മാതാക്കള്‍ തിരിച്ചടിച്ചു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ തകരാറിലായെന്നും വന്‍നഷ്ടം സംഭവിച്ചതിനാലാണ് ലാഭവിഹിതം നല്‍കാനായില്ലെന്നുമാണ് അവരുടെ വാദം.

Tag: Manjummal Boys movie case; Court denies permission to actor Soubin Shahir to travel abroad

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button