മല്യയ്ക്ക് വായ്പ നല്‍കിയത് മന്‍മോഹനും ചിദംബരവും: ലണ്ടന്‍ കോടതി
ലണ്ടന്‍: ഇന്ത്യയിലെ ബാങ്കുകള്‍ വിജയ് മല്യയ്ക്ക് വായ്പ നല്‍കിയതിന്റെ ഉത്തരവാദിത്തം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി ചിദംബരത്തിനുമാണെന്ന് ലണ്ടന്‍ കോടതി. മല്യയുടെ എയര്‍ലൈന്‍ കമ്പനിയായ കിംഗ്ഫിഷറിന് വായ്പ നല്‍കുന്നതില്‍ ഇന്ത്യന്‍ ബാങ്കുകള്‍ അവരുടെ സ്വന്തം നിയമങ്ങളും ചട്ടങ്ങളും ഗുരുതരമായി ലംഘിച്ചു.
ബാങ്കിന്റെ എതിര്‍പ്പ് അവഗണിച്ച് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ധനമന്ത്രി ചിദംബരവും മല്യയ്ക്ക് വായ്പ നല്‍കാന്‍ ഉത്തരവിട്ടതിനെ പരാമര്‍ശിച്ചായിരുന്നു മല്യ കേസ് പരിഗണിച്ച ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയിലെ ജഡ്ജി ജസ്റ്റിസ് എമ്മ അര്‍ബോനോട്ട് വ്യക്തമാക്കിയത്.
‘രാജ്യത്തെ പ്രധാനമന്ത്രിയും ധനമന്ത്രിയും കത്തെഴുതി നല്‍കുന്ന ഉത്തരവ് നിരസിക്കാന്‍ ഏതെങ്കിലും ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടോ? എന്നും അവര്‍ ചോദിച്ചു. വെള്ളിയാഴ്ച കോടതി നടത്തിയ പരാമര്‍ശത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബാങ്കുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ വിജയ് മല്യയ്ക്ക് വായ്പ ശുപാര്‍ശ ചെയ്ത് കത്തെഴുതിയ പ്രധാനമന്ത്രിയും ധനമന്ത്രിയും ഇക്കാര്യത്തിന് സമ്പൂര്‍ണ ഉത്തരവാദികളാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി.