CovidLatest NewsNews

ചൈനയില്‍ കൊറോണ വൈറസ് കണ്ടെത്തിയത് ഐസ്‌ക്രീമില്‍, വാങ്ങിയവരെ കണ്ടെത്താന്‍ ശ്രമം

ബീജിങ്: ചൈനയില്‍ നിര്‍മ്മിച്ച ഐസ്‌ക്രീമില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് . വടക്കന്‍ ടിന്‍ജിന്‍ പ്രവശ്യയിലാണ് സംഭവം. ടിന്‍ജിന്‍ ദാക്കിയോഡോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്‌ക്രീമിലാണ് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐസ്‌ക്രീമില്‍ കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് 2,089 ബോക്‌സ് ഐസ്‌ക്രീമുകള്‍ കമ്പനി നശിപ്പിച്ചു. 4,836 ഐസ്‌ക്രീം ബോക്‌സുകള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. ഐസ്‌ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതോടൊപ്പം കമ്പനിയിലെ 1600 ജീവനക്കാരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവരെ കോവിഡ് ടെസ്റ്റിനും വിധേയമാക്കി ഇതില്‍ 700 പേരുടെ പരിശോധന ഫലം നെഗറ്റീവാണ്. ഐസ്‌ക്രീമില്‍ കൊറോണ വൈറസിന് കൂടുതല്‍ സമയം നില നില്‍ക്കാന്‍ കഴിയുമെന്നാണ് അനുമാനം . കോവിഡ് ബാധിച്ച ആരില്‍ നിന്നെങ്കിലുമാവും വൈറസ് ഐസ്‌ക്രീമിലെത്തിയതെന്നാണ് നിഗമനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button