CinemaLatest NewsLife StyleMovieMusicUncategorized

ആശയെ തന്നോട് ചേർത്തുവെച്ചതിന് ദൈവത്തിന് നന്ദി; പത്താം വിവാഹ വാർഷികം ആഘോഷിച്ച് മനോജ് കെ ജയൻ

പത്താം വിവാഹ വാർഷികം ആഘോഷിച്ച് നടൻ മനോജ് കെ ജയൻ. ആശയാണ് മനോജ് കെ ജയന്റെ ഭാര്യ. ആശയെ തന്നോട് ചേർത്തുവെച്ചതിന് ദൈവത്തിന് നന്ദിയെന്നാണ് മനോജ് കെ ജയൻ പറയുന്നത്. ഭാര്യക്കൊപ്പമുള്ള ഫോട്ടോയും മനോജ് കെ ജയൻ ഷെയർ ചെയ്‍തിരിക്കുന്നു. ആഘോഷമില്ല, പകരം പ്രാർഥന മാത്രമെന്നും മനോജ് കെ ജയൻ പറയുന്നു.

ഇന്ന് ഞങ്ങളുടെ പത്താം വിവാഹ വാർഷികം. എനിക്കേറ്റവും പ്രിയപ്പെട്ട എന്റെ ആശയെ എന്നോട് ചേർത്തു വച്ച, ദൈവത്തിന്, ഒരു കോടി പ്രണാമം. നന്ദിയെന്നും മനോജ് കെ ജയൻ പറയുന്നു. ഒരിടവേള കഴിഞ്ഞ് അഭിനയ രംഗത്തേയ്‍ക്ക് തിരിച്ചെത്തുകയാണ് മനോജ് കെ ജയൻ. വിവാഹ വാർഷികത്തിൽ ഭാര്യ ആശയ്ക്കൊപ്പമുള്ള ഫോട്ടോയും ഷെയർ ചെയ്‍തിട്ടുണ്ട് മനോജ് കെ ജയൻ. ആഘോഷമില്ല, പകരം പ്രാർഥനമാണ് മാത്രമാണെന്നും മനോജ് കെ ജയൻ പറയുന്നു.

സർഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമാണ് മനോജ് കെ ജയന്റെ ജീവിതത്തിൽ വഴിത്തിരിവായത്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മനോജ് കെ ജയൻ സ്വന്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button