Latest News

വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്നും, പരിഭ്രാന്തി പരത്തെരുതെന്നും- കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: വാക്സിന്‍ ലഭിക്കുന്നില്ലെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേന്ദ്രത്തില്‍ നിന്ന് കൃത്യമായി വാക്സിന്‍ ലഭിക്കുന്നില്ലെന്ന സംസ്ഥാനങ്ങളുടെ ആരോപണത്തിനെതിരെയാണ് അ്‌ദ്ദേഹം രംഗത്ത് വന്നത്. വിവിധ രാഷ്ട്രീയ നേതാക്കള്‍ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത രാഷ്ട്രീയ ആരോപണങ്ങള്‍ മാത്രമാണെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കുകയും അവരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്യുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

ഇപ്പോള്‍ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന്‍ ലഭ്യത സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ അയച്ച കത്തുകള്‍ കിട്ടി. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് കൊണ്ടാണ് ഈ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

11.46 കോടി ഡോസ് വാക്സിന്‍ ജൂണില്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിരുന്നു. ജൂലൈയില്‍ അത് 13.50 കോടി ഡോസ് ആക്കി ഉയര്‍ത്തിയിട്ടുണ്ടെന്നും ജൂലായില്‍ ഓരോ സംസ്ഥാനങ്ങള്‍ക്കും എത്ര ഡോസ് വാക്സിന്‍ വീതം ലഭിക്കും എന്ന് അറിയിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ആദ്യ ഡോസ്, രണ്ടാം ഡോസ് എന്നിവയുടെ എണ്ണവും പിന്നീട് അറിയിച്ചിരുന്നു. ഓരോ സംസ്ഥാനത്തിനും ലഭ്യമാക്കുന്ന വാക്സിന്‍ ഡോസുകളുടെ എണ്ണം സംബന്ധിച്ച് മുന്‍കൂട്ടി കൃത്യമായ വിവരം കൈമാറിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെയും തിരക്ക് നിയന്ത്രിച്ചും കാര്യങ്ങള്‍ ക്രമീകരിക്കാന്‍ ഇത് സഹായകമായിരുന്നു. ഇത്രയും വിവരങ്ങള്‍ കൃത്യമായി നല്‍കിയിട്ടും എന്തുകൊണ്ടാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലുണ്ടായ വലിയ തിരക്ക് നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയാതെ വന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. വാക്സിന്‍ എത്ര അളവില്‍ എപ്പോള്‍ കിട്ടും എന്നത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button