Kerala NewsLatest News

പാനൂര്‍ കൊലപാതകം: രണ്ടുപേര്‍കൂടി പിടിയില്‍

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് പിടിയിലായവരെന്നാണ് പൊലിസ് പറയുന്നത്.
അതേ സമയം കൊല്ലപ്പെട്ട മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്റെ മൊഴി എടുക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
എന്നാല്‍ മന്‍സൂറിന്റെ കൊലപാതകത്തിലെ പ്രതി കൊയിലോത്ത് രതീഷിന്റെ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ശക്തമായി. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന സംശയമുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ തന്നെ രംഗത്തെത്തി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയും മരണത്തില്‍ ദുരൂഹതയാരോപിച്ചു.

ചെക്യാട് അരുണ്ട കൂളിപ്പാറയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് രതീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രതീഷ് വര്‍ഷങ്ങളായി പാറക്കടവ് വളയം റോഡില്‍ വില്ലേജ് ഓഫിസ് പരിസരത്തെ വാഹനങ്ങളുടെ ബോഡി നിര്‍മ്മിക്കുന്ന വര്‍ക്ക് ഷോപ്പില്‍ ജീവനക്കാരനായിരുന്നു. ഈ മേഖലകളില്‍ ഇയാള്‍ക്ക് അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും കൊലപാതകത്തിന് ശേഷം ഇയാള്‍ മേഖലയില്‍ ഒളിവില്‍ കഴിയാനായി എത്തിയതാവാമെന്നുമുള്ള നിഗമനത്തിലാണ് പോലീസ്.
വടകരയില്‍ നിന്നെത്തിയ വിരലടയാള വിധഗ്ദരും ബാലുശ്ശേരിയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത്‌നിന്ന് തെളിവുകള്‍ ശേഖരിച്ചു. രതീഷിന്റെതെന്ന് കരുതുന്ന ഒരു ജോഡി ചെരുപ്പുകളും മാസ്‌കും പൊലിസ് കണ്ടെടുത്തു. വസ്ത്രത്തില്‍ നിന്ന് കടലാസ് തുണ്ടും കണ്ടെടുത്തു.
നാദാപുരം ഡിവൈ.എസ്പി പി.എ.ശിവദാസ് സംഭവ സ്ഥലത്തെത്തിയിരുന്നു. മരണത്തില്‍ ദുരൂഹത ഉയര്‍ന്ന സാഹചര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button