CovidEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കൊവിഷീൽഡ് വാക്‌സിന്റെ അഞ്ചുകോടി ഡോസുകൾക്ക് അനുമതി,സർക്കാരിന് 200 രൂപക്ക് പൊതുജനങ്ങൾക്ക് 1000 രൂപ.

പൂനെ / ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച കൊവിഷീൽഡ് വാക്‌സിന്റെ അഞ്ചുകോടി ഡോസുകൾക്ക് അധികൃതരുടെ അനുമതി ലഭിച്ചതായി സിറം ഇൻസ്റ്റിറ്റ്യൂട്ടിനു അനുമതി ലഭിച്ചു. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1000 രൂപയ്ക്കുമായിരിക്കും വാക്സിൻ ലഭ്യമാക്കുകയെന്നും, വാക്‌സിൻ കൊവിഡിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും മേധാവി അദാർ പൂനാവാല അറിയിച്ചു. വാക്‌സിൻ കയറ്റുമതി സംബന്ധിച്ച് സൗദി അറേബ്യ അടക്കം ഏതാനും രാജ്യങ്ങളുമായി ചർച്ചകൾ നടന്നു വരുകയാണ്. വാക്‌സിന്റെ കയറ്റുമതിക്ക് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല. മറ്റു രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി അനുവദിക്കണമെന്ന് സർക്കാരിനോട് സിറം ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെടുവാനിരിക്കുകയാണ്.