തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കി: പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

മീററ്റ്: തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശിയായ സൊഹൈൽ എന്നയാളാണ് ഈ കോറോണകാലത്ത് ഇത്തരത്തിലെ പ്രവർത്തിമൂലം അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി പതിനാറിന് മീററ്റിലെ അരോമ ഗാർഡനിൽ നടന്ന വിവാഹച്ചടങ്ങിനിടെയായിരുന്നു ഇയാളുടെ അറപ്പുളവാക്കുന്ന പ്രവൃത്തി. മാവ് കുഴച്ച് പരത്തിക്കഴിഞ്ഞ റൊട്ടി അടുപ്പിലിട്ട് ചുട്ടെടുക്കുന്നതിന് മുൻപാണ് ഇയാൾ അതിൽ തുപ്പിയത്. വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ അതിഥികളിലൊരാൾ ഇത് വീഡിയോയിൽ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
<blockquote class=”twitter-tweet”><p lang=”hi” dir=”ltr”>इसके हाथों की रोटी कौन-कौन खाना चाहेगा <a href=”https://t.co/x8GFXbrlUy”>pic.twitter.com/x8GFXbrlUy</a></p>— @tweetBYपत्रकार (@kumarayush084) <a href=”https://twitter.com/kumarayush084/status/1362764769137020930?ref_src=twsrc%5Etfw”>February 19, 2021</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script>
വീഡിയോ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വൻ വൈറലായിരുന്നു. ഇയാളെ കണ്ടുപിടിക്കണമെന്നും കർശന ശിക്ഷ നൽകണമെന്നും ശക്തമായ ആവശ്യം ഉയരുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.