ഒളിംപിക് മെഡൽ നേടിയ ആദ്യ മലയാളി ഹോക്കി താരം മാനുവൽ ഫ്രെഡറിക് അന്തരിച്ചു

‘ഗോൾമുഖത്തിലെ ടൈഗർ’ എന്നറിയപ്പെട്ട ഹോക്കി താരവും ഒളിമ്പിക്സിൽ മെഡൽ നേടിയ ആദ്യ മലയാളിയുമായ മാനുവൽ ഫ്രെഡറിക് അന്തരിച്ചു. ബെംഗളൂരുവിലാണ് അന്ത്യം. കണ്ണൂർ ബർണശ്ശേരി സ്വദേശിയാണ് അദ്ദേഹം.
1970-ലെ ഇന്ത്യൻ ഹോക്കി ടീമിൽ ധ്യാൻചന്ദിന്റെ മകൻ അശോക് കുമാർ, അജിത്പാൽ സിംഗ് തുടങ്ങിയ പ്രമുഖ താരങ്ങൾ ഉണ്ടായിട്ടും, ടീമിന്റെ മുന്നേറ്റത്തിന് പിറകിലെ കരുത്തായിരുന്നു ഗോൾകീപ്പർ മാനുവൽ ഫ്രെഡറിക്. പ്രത്യേകിച്ച് നെതർലാൻഡ്സിനെതിരായ വെങ്കലമെഡൽ മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
ലോകകപ്പ് ഹോക്കിയ്ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട രണ്ടു ദേശീയ ടീമുകളിലും അംഗമായിരുന്നു ഫ്രെഡറിക്. സർവീസസിനും കര്‍ണാടകയ്ക്കുമായി ദീർഘകാലം കളിച്ച അദ്ദേഹം, പിന്നീട് പരിശീലകനായി പ്രവർത്തിച്ചു. 1971 മുതൽ 1978 വരെ കളിക്കാരനായി സജീവമായിരുന്ന മാനുവൽ, പിന്നീട് ജീവിതം മുഴുവൻ കായികരംഗത്തിന് സമർപ്പിച്ചു.കര്‍ണാടകയിലെ നിരവധി സ്കൂളുകളിലും കോളേജുകളിലും പരിശീലകനായി പ്രവർത്തിച്ച അദ്ദേഹം, മലയാളി ഹോക്കി പ്രതിഭകളെ കണ്ടെത്താനും വളർത്താനും വലിയ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ധ്യാൻചന്ദ് പുരസ്കാരം ഉൾപ്പെടെ നിരവധി ബഹുമതികൾ മാനുവൽ ഫ്രെഡറിക്കിന് ലഭിച്ചിരുന്നു. അവസാന നിമിഷംവരെ കായികരംഗത്തിനായുള്ള അദ്ദേഹത്തിന്റെ സമർപ്പിത പ്രവർത്തനം ഇന്ത്യൻ ഹോക്കിക്ക് വലിയ നഷ്ടമായി.
Tag: Manuel Frederick, the first Malayali hockey player to win an Olympic medal, passes away
 
				


