ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് പിടിയില്‍
പാലക്കാട്: ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനെ കോയമ്പത്തൂരിലെ ബന്ധുവീട്ടില്‍ നിന്നാണ് പിടികൂടിയത്്. ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ മനു കൃഷ്ണ ഇന്ന് പുലര്‍ച്ചെയാണ് പിടിയിലായത്..
പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. ഇതിന്റെ കാരണം പോലും വ്യക്തമാക്കിയിരുന്നില്ല. ഭര്‍ത്താവിന്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
ശ്രുതിക്ക് താമസിക്കാന്‍ ഒരു വീട് വാടകയ്ക്ക് എടുത്ത് നല്‍കണമെന്നും അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ മനു ഇത് നിരസിച്ചു. സംഭവത്തെ തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം മുതല്‍ കാണാതായതോടെ പോലീസ് അന്വേഷണം ആരംഭിക്കുകയും തുടര്‍ന്ന് ഇയാളെ പിടികൂടുകയുമായിരുന്നു.